മണ്ണാര്‍ക്കാട് : ഭവന പദ്ധതിക്ക് ഊന്നല്‍ നല്കി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 205, 36, 38, 485 രൂപ വരവും 194, 97,53,485 രൂപ ചെ ലവും 10, 38, 85,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ബഷീര്‍ തെക്കനാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മൂവാ യിരത്തിലധികം വീടുകള്‍ അനുവദിച്ചുനല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ബ്ലോക്ക് പഞ്ചായത്ത് വിഹിത മായി മാത്രം ഏകദേശം 32 കോടിയിലധികം രൂപയാണ് കണ്ടെത്തേണ്ടത്.സര്‍ക്കാര്‍ അംഗീകാരത്തോടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് വീടുനിര്മിക്കു ന്നതിനാണ് ബജറ്റ് പരിഗണന നല്‍കുന്നത്.
ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യവികസനവും കുടിവെള്ള സ്രോതസുക ളുടെ നവീകരണമുള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ 60 കോടി രൂപ വകയിരുത്തി.വിദ്യാഭ്യാസം, നൈപുണ്യവികസനം, ആരോഗ്യം അടി സ്ഥാനമേഖലകളുടെ വികസനത്തിന് 60 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുക വക യിരുത്തി. റോഡുകളുടെ പുനരുദ്ധാരണം, മറ്റ് അടിസ്ഥാന സൗകര്യവികസനം ബ്ലോക്ക് അധീനതയിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുമായി പൊതുമ രാമത്ത് പ്രവൃത്തികള്‍ക്കായി 20 കോടിയിലധികം രൂപ നീക്കിവെച്ചു. മാലിന്യമുക്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇതാദ്യമായി ഡബിള്‍ ചേമ്പര്‍ ഇന്‍സി നേറ്റര്‍ സ്ഥാപിക്കുന്നതിന് ഒരു കോടിയിലധികം രൂപ വകയിരുത്തി.
പട്ടികജാതി പട്ടികവര് നഗറുകളുടെ വികസനം ഭവനനിര്‍മാണം തുടങ്ങിയപ്രവൃത്തിക ല്‍ക്കായി 8.5 കോടി രൂപ നീക്കിവെച്ചു. അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബറോട്ടറി നവീകരണം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗ കര്യം, ആശുപത്രി കെട്ടിടം ശീതീകരിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നവീക രിക്കുന്നതിന് 29 ലക്ഷം ഉള്‍പ്പടെ ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് ഒരു കോടി 47 ലക്ഷം വകയിരുത്തി. വയോജനങ്ങളുടേയും അഗതികളുടെയും ക്ഷേമത്തിന് 25ലക്ഷം, കൃഷി ക്ഷീരവികസനം ഒരു കോടി 24 ലക്ഷം, ഭിന്നശേഷിക്കാരുടേയും ശിശുക്കളുടേയും ക്ഷേമത്തിന് 50 ലക്ഷം, നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 65ലക്ഷം, വിദ്യാഭ്യാസം, കലാകായിക രംഗത്തിന് ഒരു കോടി 10 ലക്ഷം കൂടാതെ ഓഫിസ് നവീകരണത്തിനും തുക വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.പ്രീത അധ്യക്ഷ യായി. സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി ബുഷ്റ, സെക്രട്ടറി ഡി.അജിത്ത് കുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രാജന് ആമ്പാ ടത്ത്, കെ.പി.എം സലീം മാസ്റ്റര്‍, സജ്ന സത്താര്‍, പി.എസ് രാമചന്ദ്രന് മാസ്റ്റര്‍, ജസീന അക്കര, ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ മുസ്തഫ വറോടന്‍, വി.അബ്ദുല്‍ സലീം, പി.വി കുര്യന്, പടുവില്‍ കുഞ്ഞുമുഹമ്മദ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
