പാലക്കാട് : ഒലവക്കോട് കഞ്ചാവുമായി യുവാവ് പിടിയിലായി. ഒഡീഷ സ്വദേശി രബീ ന്ദ്രകുമാര്‍ സിംഗ് (35) ആണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത്കുമാറി ന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി ഹേമാംബിക നഗര്‍ പൊ ലിസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ താണാവ് റെയില്‍വേ മേല്‍പാലത്തിന് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. 3.0160 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഒഡീഷയില്‍ നിന്നാണ് മയക്കുമരുന്നെത്തിച്ചതെന്നും ഇത് ആര്‍ക്കുവേണ്ടിയാണെന്നത് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലിസ് അറിയിച്ചു. പാലക്കാട് എ.എസ്.പി. രാജേഷ്കുമാര്‍, പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹേമാംബിക നഗര്‍ സബ് ഇന്‍സ്പെക്ടര്‍ എം. ഉദയകുമാറടങ്ങുന്ന പൊലിസും, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് മയക്കുമരുന്നും പ്രതിയേയും പിടികൂടിയത്.
