അഗളി: നെല്ലിപ്പതി തോട്ടപ്പുര താരഹ നിവാസില്‍ തങ്കപ്പന് (82 വയസ്) എന്നയാളെ അഗളി നെല്ലിപ്പതിയില്‍ നിന്നും കാണാതായി. 2023 ഒക്ടോബര്‍ 19 ന് വീട്ടില്‍ നിന്നും പോയ ഇയാള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇരു നിറവും, 152 സെ.മീ പൊക്കവും മെലിഞ്ഞ ശരീര പ്രകൃതിയും ഉള്ള ഇയാളുടെ ഇടതുകൈക്ക് ചെറിയ സ്വാധീനക്കുറവു ണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് അഗളി പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04924254222, 9562567100, shoagalipspkd.pol@kerala.gov.in.:
