മണ്ണാര്‍ക്കാട്: നാഷണല്‍ അസസ്മെന്റ്് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (നാക്ക്) എ ഡബിള്‍ പ്ലസ് ഗ്രേഡ് നേടിയ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ അനുമോദന സംഗമം നടത്തി. നാക്ക് അക്രഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസ് നേടുന്ന ജില്ലയിലെ ആദ്യത്തേതും എം.ഇ.എസ് കോളജുകളിലെ ഏക കോളജുമാണ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ്. മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുമോദന യോഗം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി അധ്യക്ഷനായി. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാന്, കോളജ് മാനേജ്മെന്റ്് കമ്മിറ്റി ട്രഷറര്‍ സി.പി ഷിഹാബ്, വൈസ് പ്രസിഡന്റ് റംല മന്നയത്ത്, പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, അഡ്വ.നാസര്‍ കൊമ്പത്ത്, ഐ.ക്യു.എ.സി കോ – ഓര്‍ഡിനേറ്റര്‍ ഡോ.എ.അസ്ഹര്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ പി.എം സലാഹുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.
