മണ്ണാര്‍ക്കാട് : വഴിയാത്രക്കാര്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യവുമായി പതിവുപോ ലെ ദേശീയപാത ഓരങ്ങളില്‍ എസ്.കെ.എസ്.എഫ്. ഇഫ്താര്‍ ടെന്‍ഡ് തുറന്നു. എസ്.കെ. എസ്.എസ്.എഫ് മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്തിപ്പുഴ പാല ത്തിന് സമീപം ആരംഭിച്ച ഇഫ്താര്‍ ടെന്‍ഡ് ജില്ലാ ട്രഷറര്‍ സുഹൈല്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറര്‍ ഫാറൂഖ് ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജില്ലാ ഓര്‍ഗനൈ സിങ് സെക്രട്ടറി റസാക്ക് കാരക്കാട്, മേഖലാ സെക്രട്ടറി സഫീര്‍, വിഖായ ആക്റ്റിംങ് വിംങ് അംഗങ്ങളായ ബഷീര്‍ മുസ്ലിയാര് കുന്തിപ്പുഴ, റിയാസലി മോതിക്കല്‍, മസൂദ്, മുത്തുട്ടി സഹല്‍, ഇബ്രാഹിം ബദരി, യൂനുസ്, റിസ്വാന്, ഹുസന്‍, നവാസ് എന്നിവര്‍ പങ്കെടുത്തു.
