ചെമ്മലശ്ശേരി: ഇരുവൃക്കകളും തകരാറിലായ ചെമ്മലശ്ശേരി സ്വദേശി നൗഫലിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി സുമനസ്സുകള്‍. വീടിന്റെ പണികള്‍ പൂര്ത്തകരി ക്കാന്‍ കഴിയാതെ വിഷമത്തിലായിരുന്നു നൗഫല്‍. ഈ സന്ദര്‍ഭത്തില്‍ കൊളത്തൂര്‍ ജനമൈത്രി പൊലിസിന്റെ ഇടപെടലിന്റെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകരുടേയും തെക്കേസിറ്റിയിലെ യംങ് സ്റ്റാര്‍ ക്ലബിന്റെയും സഹായത്തോടെയാണ് വീടുനിര്‍മാണം പൂര്‍ത്തിയാക്കിയത്.

താക്കോല്‍ദാനം കൊളത്തൂര്‍ എസ്.ഐ. ശങ്കരനാരായണന് നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്ത്തകന് ബഷീര്‍ സ്രാമ്പിക്കല്‍ അധ്യക്ഷനായി.

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹന് പനങ്ങാട്, എസ്.ഐ. അശ്വതി കുന്നത്ത്, ജനമൈത്രി ബീറ്റ് ഓഫിസര്‍ ബൈജു ഒതുക്കുങ്ങല്‍, ട്രോമാകെയര്‍ വളണ്ടിയര്‍ മുഹമ്മദ് കുട്ടി മൂര്‍ക്കനാട്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഗിരീഷ്, വിജയന്, ക്ലബ് സെക്രട്ടറി സഹദ് എന്നിവര്‍ സംസാരിച്ചു.
