അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പള്ള എം.ബി.കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച റമദാന് വിജ്ഞാനവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. വിസ്ഡം സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി മെയ് 11 ന് പെരിന്തല്‍മണ്ണയില്‍ ‘ധര്‍മ സമരത്തിന്റെ വിദ്യാര്‍ത്ഥി കാലം’ എന്ന പ്രമേ യത്തില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമാ യാണ് റമദാന് വിജ്ഞാന വേദി സംഘടിപ്പിച്ചത്. വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ വൈസ് പ്രസി ഡന്റ് ഷാഫി അല്‍ഹികമി ‘വിജ്ഞാനത്തിനു മുമ്പില്‍ വിനയത്തോടെ’, ഷാമില്‍ എട ത്തനാട്ടുകര ‘ഒരുങ്ങുക; അവസാന റമദാനിനായി’എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മ ണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ്, ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് സെക്രട്ടറി എം. അഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ റഫീഖ് പൂളക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സമിതിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കളിച്ചങ്ങാടം ബാലസമ്മേളനത്തില്‍ സുല്‍ഫിക്കര്‍ സ്വലാഹി, ടി.കെ. സദീദ് ഹനാന് എന്നിവര്‍ ക്ലാസ്സെടുത്തു. മണ്ഡലം ഭാരവാഹികളായ വി. ബിന്‍ഷാദ്, സി. അബ്ദു റൗഫ് എന്നിവര്‍ നേതൃത്വം നല്കി.
എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ ഹിഫ്ള് കോളേജില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ റബീഹ് ഇബ്നു നിഷാദ്, ഫസല്‍ ഇബ്നു ഹനീഫ, അഫ്രാസ് ഇബ്നു അല്‍ത്താഫ് എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഹാഫിള് ബിരുദവും ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു.വിസ്ഡം വിമന്‍സ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നേര്‍പഥം ക്വിസ് മത്സരത്തില്‍ വിജയികളായ നബീല ഫാത്തിമ, വി.ടി. മറിയം, കെ. സജ്ന, ടി.കെ. നജീബ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ നല്കി.അല്‍ഹിക്മ പ്രീ സ്കൂള്‍ കിഡ്സ് വിന്നര്‍ ടാലന്റ് ടെസ്റ്റില്‍ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ നിന്നും സംസ്ഥാന തല റാങ്ക് നേടിയ ടി.പി. റജ് വ ബിന്ത് റഊഫ്, പി. ആമിനത്ത് റഹീമ, ടി.പി. റിസ, പി. ആയിഷ ഫെല്‍സ, എന്‍. സ്വാദിഖ, സി. ഐസിന്, ടി.കെ. മുഹമ്മദ് ഹിജാന്‍, വി.പി. അബാന്‍ ഓസില്‍, വി. ഇസ മെഹറിന് എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും സമ്മാനിച്ചു.
9ന് (ഞായര്‍) വിസ്ഡം ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി ‘ഹൃദ്യമായ പെരുമാറ്റം’, വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശരീഫ് കാര ‘ഖുര്‍ആനിനോട് കൂറ് പുലര്‍ത്തിയോ?’, വിസ്ഡം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഷൗക്കത്തലി അന്‍സാ രി’മതപഠനം മാറേണ്ടത് കാഴ്ചപ്പാടാണ്’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പ്രഭാഷണം.
