മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ നാടൊരുമിക്കുക എന്ന സന്ദേശവുമായി ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി . തെങ്കര ഡിവിഷന് തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സമ്പൂര്‍ണ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി കാലിക വിഷയത്തിലൂന്നി ജാഥക്ക് നേതൃത്വം നല്കിയ ത്. മദ്യ-ലഹരി വസ്തുക്കളുടെ വിപണനത്തിന്നും ഉപയോഗത്തിനുമെതിരെ തെരുവുകളി ല്‍ ബോധവല്‍ക്കരണം നടത്തി. നിയമപരമായ നടപടികള്‍ക്കൊപ്പം ലഹരി വില്‍പ്പന യും ഉപയോഗവും ത്യജിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുക, വീടുകളിലും നാലാള്കൂടു ന്ന ഇടങ്ങളിലും ലഹരി വിരുദ്ധ സന്ദേശം വ്യാപകമാക്കുക, ലഹരിയെ തുരത്താന്‍ നാ ടൊരുമിക്കുക എന്ന പ്രചരണവുമായി രണ്ട് ദിവസങ്ങളിലായി നടത്തിയ ഉണര്‍ത്തുജാഥ ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ നിന്ന് പ്രയാണം തുടങ്ങി തെങ്കരയില്‍ സമാപിച്ചു.
പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ഡിവിഷന് പരിധി യിലെ തച്ചനാട്ടുകര,കോട്ടോപ്പാടം ,കുമരംപുത്തുര്‍,കാഞ്ഞിരപ്പുഴ ,തെങ്കര ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജാഥ പര്യടനം നടത്തി.ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.പ്രീത, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് , സാംസ്കാരിക പ്രവ ര്‍ത്തകന്‍ കെ പി എസ് പയ്യനെടം, സമഗ്രയുടെ ഡയറക്ടര്‍ സഹദ് അരിയൂര്‍, കോഓര്‍ഡി നേറ്റര്‍മാരായ മുജീബ് മല്ലിയില്‍, നൗഷാദ് വെളളപ്പാടം, അഡ്വ. ഷമീര്‍ പഴേരി, ഷമീര്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ചെറൂട്ടി, അസീസ് ഭീമനാട്, എ.കെ നാസര്‍ , സി.പി സുബൈര്‍ , മുസ്തഫ പാറക്കല്ലി, കെ.ഹംസപ്പ, പി.ടി സൈദ് മുഹമ്മദ്, പി.ടി സഫിയ, മുരളിധരന്, എ.അസൈനാര്‍, എം.കെ മുഹമ്മദലി, എന്‍.പി ഹമീദ്, മുനീര്‍ താളില്‍ ,പ്രൊഫ. പി.എം സലാഹുദ്ധീന്‍ , സി.ടി അലി , അബൂബ ക്കര് ബാവി , മജീദ് തെങ്കര, ഗിരീഷ് ഗുപ്ത, ടി.കെ ഹംസക്കുട്ടി, കുരിക്കള്‍ സൈദ്, നൗഷാദ് കൃഷ്ണ,ടി.കെ ബഷീര്‍ ,ഹംസപ്പ പറശീരി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
