അലനല്ലൂര്‍ : മാനവികതയുടെ പ്രഖ്യാപനവും സന്ദേശവുമായ റമദാനെ വിശ്വാസി സമൂഹം ആത്മവിചാരണയുടെയും സ്വയംശുദ്ധീകരണത്തിന്റെയും അവസരമാ ക്കണമെന്ന് കെ.എന്‍.എം. എടത്തനാട്ടുകര മണ്ഡലം റമദാന് തദ്കിറ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നാസര്‍ സുല്ലമി അധ്യക്ഷനായി. തിന്മയെ സൂക്ഷിക്കുക എന്ന വിഷയത്തില്‍ വി.ഷൗക്കത്തലി അന്‍സാരിയും സ്വര്‍ഗത്തിലേക്കുള്ള വിജയപാത എന്ന വിഷയത്തില്‍ ഇബ്രാഹിം മൗലവി പറളിയും പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറര്‍ കാപ്പില്‍ നാസര്‍, ജോയിന്റ് സെക്രട്ടറി സി.യൂസഫ് ഹാജി, സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി കെ.വി അബൂബക്കര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. റമദാനിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12.30വരെ കോട്ടപ്പള്ള സന ഓഡിറ്റോറിയത്തിലാണ് വിജ്ഞാനവേദി നടക്കുക.അടുത്ത ഞായറാഴ്ച തണലേകുക-മാതാപിതാക്കള്‍ക്ക് എന്ന വിഷയത്തില്‍ മുഹമ്മദ് ഇദ്രിസ് സ്വലാഹിയും, തൗഹീദ്-ജീവിതത്തിന്റെ വസന്തം എന്ന വിഷയത്തില്‍ അഹമ്മദ് ്നസ് മൗലവി എന്നിവരും പ്രഭാഷണം നടത്തുമെന്ന് കെ.എന്‍.എം. എടത്തനാട്ടുകര മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
