പാലക്കാട് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമായും കോവിഡ് നിരീക്ഷണ ത്തിലുള്ള ആളുകളുടെ സേവനത്തിനായി ഓടുന്ന 108 ആംബു ലന്‍സുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഫോഴ്സ് വര്‍ക്ക് ഷോപ്പു കളുടെ രണ്ട് അംഗീകൃത ഏജന്‍സികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പാലക്കാട് ബി.പി.എല്‍ കൂട്ടുപാതയ്ക്ക് സമീപമുള്ള റാദിയ ഫോഴ്സ് മോട്ടോഴ്സ്, കിണാശ്ശേരി സുരഭിയ്ക്ക് സമീപമുള്ള ഫ്രണ്ട്സ് ബോഡി വര്‍ക്സ് എന്നീ വര്‍ക്ഷോപ്പുകള്‍ക്കാണ് 108 ആംബുലന്‍സുകളുടെ സര്‍വീസ് നടത്തുന്നതിനായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഈ വര്‍ക്ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമുള്ള യാത്രാപാസ് ജില്ലാ ഫയര്‍ ഓഫീസില്‍ നിന്ന് കൊടുക്കാന്‍ വര്‍ക്ഷോപ്പ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി യിട്ടുണ്ട്. ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍, സാമൂഹിക അകലം എന്നിവ വര്‍ക്ഷോപ്പ് ജീവനക്കാര്‍ കര്‍ശനമായി പാലിക്കണമെന്നും എ.ഡി.എം അറിയിച്ചു.