അലനല്ലൂര്‍ : വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി നാടിന്റെ സമാധാന അന്തരീക്ഷം തകര് ക്കാന്‍ ശ്രമിക്കുന്നതിനെതിരെ മതേതര കൂട്ടായ്മകള്‍ ശക്തമാകേണ്ടത് കാലഘട്ടത്തി ന്റെ ആവശ്യകതയാണെന്ന് കെ.എന്‍.എം മുജാഹിദ് നേതൃസംഗമം അഭിപ്രായപ്പെട്ടു. നവേത്ഥാനം പ്രവാചക മാതൃക എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന സംസ്ഥാന കാംപെ യിനിന്റെ ഭാഗമായാണ് എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി ദാറുസ്സലാം മദ്റസ ഹാളില്‍ നേതൃസംഗമം സംഘടിപ്പിച്ചത്. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.നാസര്‍ സുല്ലമി അധ്യക്ഷനായി. സംസ്കരണ ചിന്തകള്‍ എന്ന വിഷയത്തില്‍ എസ്.എം.ഇ.സി. സെന്റര്‍ പ്രിന്‍സിപ്പല്‍ ഇദ്രിസ് സ്വലാഹിയും ഇസ് ലാഹി പ്രസ്ഥാനം ഇന്നലകളിലൂടെ എന്ന വിഷയത്തില്‍ ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് ഷെരീഫ് മേലേതിലും ശിര്‍ക്ക് വരുന്ന വഴികള്‍ എന്ന വിഷയത്തില്‍ ജാമിഅ എടവണ്ണ അഡ്മിനിസ്ട്രേറ്റര്‍ കെ.വി അബൂബക്കര്‍ മൗലവി യും പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ട്രഷറര്‍ കാപ്പില്‍ നാസര്‍, ജോയിന്റ് സെക്രട്ടറി സി.യുസഫ് ഹാജി, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് ഹംസ മാസ്റ്റര്‍, ഐ.എസ്.എം. മണ്ഡലം ജോയിന്റ് സെക്രട്ടറി പി. അബ്ദുറഊഫ് സ്വലാ ഹി, മണ്ഡലം പ്രസിഡന്റ് പാറക്കല്‍ ഷൗക്കത്ത്, എം.എസ്.എം. മണ്ഡലം പ്രസിഡന്റ് ഉനൈസ് ഫാറൂഖി, എംജിഎം മണ്ഡലം പ്രസിഡന്റ് നഫീസ പടുകുണ്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
