മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ ഫിസിഷ്യന്‍ ഡോക്ടറുടെയും കണ്ണുഡോക്ടറു ടേയും സേവനം ഉറപ്പാക്കുക, ജനറല്‍ സര്‍ജറികള്‍ കോട്ടത്തറ ആശുപത്രിയിലേക്ക് വിടുന്ന നിലപാടിന് മറുപടി പറയുക, ലാബ് ടെസ്റ്റുകള്‍ പുറത്തേക്ക് എഴുതുന്നത് അവ സാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഗൈനക്കോളജി വിഭാഗത്തിന്റെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നും ലേബര്‍ റൂം എന്നത് പേരിന് മാത്രമായിരിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. മാര്‍ച്ചുമായെത്തിയ പ്രവര്ത്ത കരെ ആശുപത്രിയുടെ മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ വി.വി ഷൗക്കത്തലി, രാജന് ആമ്പാടത്ത്, നൗഷാദ് ചേലഞ്ചേരി, റസാക്ക് മംഗലത്ത്, അഹമ്മദ് സുബൈര്‍, സനര്ബാബു, റസാഖ് മംഗലത്ത്, അനു.എസ്.ബാലന്, രമേശ് ഗുപ്ത, ടിജോ.പി ജോസ്, ശ്യാംപ്രകാശ്, എം.അജേഷ്, ശ്യാംപ്രകാശ് തോരാപുരം, മുഹമ്മദ് സിബിത്ത്, ഫൈസല്‍ കൊന്നപ്പടി, നിജോ വര്‍ഗീസ്, ജാസിര്‍, ഗംഗാധരന് ചേറുംകുളം, അയ്യപ്പന് കുറൂപ്പാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
