കോട്ടോപ്പാടം : കച്ചേരിപ്പറമ്പില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്ര ണം ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കച്ചേരിപ്പറമ്പ് സ്വദേശികളായ മലേരിയത്ത് നന്ദകിഷോര്‍, കിളിയത്തില്‍ അല്‍ത്താഫ് എന്നിവര്ക്കാ ണ് പരിക്കേറ്റത്. ഇന്ന് രാവിലെ കച്ചേരിപ്പറമ്പില്‍ പുളിയക്കര റോഡില്‍ വെച്ചായിരുന്നു അപകടം. ഇരുവരും ബൈക്കില്‍ ജോലിക്കായി പോവുകയായിരുന്നു.പരിക്കുകള്‍ ഗുരു തരമല്ല. പ്രദേശത്ത് കാട്ടുപന്നശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
