കോട്ടോപ്പാടം: അന്തരിച്ച ചുമട്ടുതൊഴിലാളി തിരുവിഴാംകുന്ന് ചക്കാലക്കുന്നന്‍ ബഷീറിന്റെ കുടുംബത്തിന് സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച സ്നേഹ വീടിന്റെ താക്കോല്‍ ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു കൈമാറി. പായസ ചലഞ്ച് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വീടുനിര്‍മാണത്തിനുള്ള തുക കണ്ടെത്തിയത്.ലോക്കല്‍ സെക്രട്ടറി എം. മനോജ് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, മുന്‍ ഏരിയ സെക്രട്ടറി എന്‍. ചന്ദ്രശേഖരന്, പി. മനോമോഹനന്‍, കെ. കോമളകുമാരി, പി. പങ്കജവല്ലി, കെ.ശോഭന്‍ കുമാര്‍, പഞ്ചായത്തംഗം ഫസീല സുഹൈല്‍, സുഭാഷ് ചന്ദ്രന്, എം.പ്രദീപ്, ഹംസ, കെ.സന്തോഷ്, കെ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
