കാഞ്ഞിരപ്പുഴ : ഇരുമ്പകച്ചോല ഇഞ്ചിക്കുന്നില്‍ സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തി ല്‍ വന്യജീവിയുടെ കാല്പാടുകള്. കടുവയുടേതാണെന്ന് അഭ്യൂഹം. ഇന്നലെ ടാപ്പിങ് തൊഴിലാളികളാണ് കാല്പാടുകള് കണ്ടത്. എന്നാല്‍ ഇത് കടുവയുടേതാണോ പുലിയു ടേതാണോ എന്നത് വ്യക്തമല്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പാലക്കയം ഇഞ്ചിക്കുന്ന് മേഖലയില്‍ ആടിനെ വന്യജീവി പിടികൂടിയിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തിതല് പ്രദേശത്ത് വനത്തോട് ചേര്‍ന്നുള്ള തോട്ട ങ്ങളിലും വനമേഖലയിലും വ്യാപകപരിശോധന നടത്തിയിരുന്നു. ഇരുമ്പകച്ചോലയില്‍ പുലിയുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. വനത്തോട് ചേര്‍ന്ന് സ്വകാര്യതോട്ടങ്ങളി ലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അടി ക്കാടുകള്‍ വെട്ടിനീക്കിയ തോട്ടത്തിലാണ് കടുവയുടേതെന്ന് സംശയിക്കുന്ന കാല്പാടു കള്‍ ഇന്നലെ കണ്ടത്. ഇതോടെ മലയോരമേഖലയില്‍ വീണ്ടും ആശങ്കയേറി. ഇഞ്ചിക്കു ന്നില്‍ ആടിനെ പിടികൂടിയ സംഭവത്തിന് ശേഷം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും ഇത് തുടരുന്നതായും അധികൃതര്‍ പറഞ്ഞു. വനമേഖലയിലെ ടാപ്പിങ് തൊഴിലാളികളുടെ യോഗം ചേരുകയും ഇവര്‍ക്ക് പടക്കം അടക്കമുള്ളവ നല് കിയിട്ടുണ്ടെന്നും പറഞ്ഞു. ജനവാസമേഖലയിലെ വന്യമൃഗശല്ല്യത്തിന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
