മണ്ണാര്‍ക്കാട് : വരള്‍ച്ചയെ നേരിടാനും വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പവരുത്താനു മായി വനത്തിനകത്ത് ബ്രഷ്വുഡ് തടയണകള്‍ ഒരുക്കുന്ന തിരക്കില്‍ വനപാലകര്‍. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി വനങ്ങളിലാണ് തടയണനിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നത്. ഇത്തവണ 75 എണ്ണമാണ് ലക്ഷ്യം. ഇതില്‍ 46 തടയണകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അഗളി റെയ്ഞ്ചില്‍ 11, മണ്ണാര്‍ക്കാട് റെയ്ഞ്ചില്‍ 20, അട്ടപ്പാടി റെയ്ഞ്ചില്‍ 15 എന്നിങ്ങനെയാണ് കണക്ക്. ഫെബ്രുവരി ആദ്യവാരമാണ് നിര്‍മാണം തുടങ്ങിയത്. ഒരുമാസത്തിനകം പൂര്‍ത്തിയാക്കാനാണ് ശ്രമം. വനത്തിനക ത്തുള്ള കുളങ്ങളും നന്നാക്കുന്നുണ്ട്. കൂടാതെ കോണ്‍ക്രീറ്റ് ചെക്ഡാമുകളിലെ മണ്ണും, വെള്ളംകെട്ടി നില്ക്കുന്ന ചതുപ്പുകളില്‍ നിന്നും ചെളിയും നീക്കം ചെയ്യുന്ന പ്രവൃ ത്തികളും നടന്നുവരികയാണ്.
വനത്തിലെ ചെറിയ നീര്‍ച്ചാലുകളുടെ കുറുകെ സ്വാഭാവിക നീരൊഴുക്കിനെ തടസ പ്പെടുത്താതെയാണ് തടയണ നിര്‍മാണം. വനത്തില്‍ നിന്നും ലഭ്യമാകുന്ന പാഴ് മരക്ക ഷ്ണങ്ങള്, മുളയുടെ ഭാഗങ്ങള്‍, കാട്ടുവള്ളികള്‍, കല്ല്, മണ്ണ് എന്നിവയാണ് ഉപയോഗിക്കു ന്നത്. ഇതിനാല്‍ തന്നെ സാമ്പത്തിക ചെലവും വരുന്നില്ല. ശ്രമദാനമായാണ് വനപാലകര്‍ ഈജോലിയില് ഏര്‍പ്പെടുന്നത്. തടയണകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതോടെ കടു ത്ത വേനലില്‍ വന്യജീവികള്‍ക്കും പക്ഷികള്‍ക്കും വെള്ളം തേടി അലയേണ്ടിയും വരുന്ന സാഹചര്യവും ഇതുവഴി ഒഴിവാക്കാനാകും. കൂടാതെ മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും സാധിക്കുമെന്നതാണ് മരക്കഷ്ണങ്ങളും മറ്റും കൊണ്ട് നിര്‍മിക്കുന്ന ഈതട യണകളുടെ പ്രത്യേകത. മുന്‍വര്‍ഷങ്ങളിലും വനത്തിനകത്ത് ഇത്തരത്തിലുള്ള തടയ ണകള്‍ നിര്‍മിച്ചിട്ടുണ്ട്. മഴക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളത്തെ അതിജീ വിക്കാന്‍ ഈതടയണകള്ക്കാവില്ലെങ്കിലും വേനല്‍ക്കാലത്ത് വന്യജീവികള്‍ക്കും പക്ഷികള്‍ക്കും ആശ്വാസമാകും.
ഇത്തവണയും കാലവര്‍ഷം തുലാവര്‍ഷവും ദുര്‍ബലമാവുകയും ഇടമഴയും ലഭിക്കാ ത്തിനാല് വേനലാരംഭത്തില്‍ തന്നെ വനവും വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. നീര് ച്ചാലുകളില്‍ വെള്ളം കുറഞ്ഞസ്ഥിതിയാണ്. കുടിവെള്ളമില്ലാതായാല് വന്യജീവികള്‍ കാടിറങ്ങാനുള്ള സാധ്യതയേറെയാണ്. ഇതിന് തടയിടാനാണ് അവശേഷിക്കുന്ന ജലം കരുതിവെക്കാന്‍ വനംവകുപ്പിന്റെ ഇടപെടല്‍. പൊതുവേ ചക്ക സീസണാകുന്നതോടെ മലയോരമേഖലയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് കാട്ടാനകളെത്താറാണ് പതിവ്. വനാതിര്‍ത്തി കടന്ന് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത് ശ്രദ്ധയില്വരുന്നമുറക്ക് തന്നെ വനപാലകര്‍ ഇവയെ കാട്ടിലേക്ക് തുരത്തുന്നുണ്ട്. സൗരോര്‍ജ്ജ തൂക്കുവേലി പ്രവര്ത്ത നസജ്ജമായ ഭാഗങ്ങളില്‍ കാട്ടാനശല്ല്യത്തിന് അയവുവന്നിട്ടുണ്ട്. തിരുവിഴാംകുന്ന്, പാല ക്കയം ഫോറസ്റ്റ് പരിധിയില്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കുന്നത്. കാട്ടുതീയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.
