അലനല്ലൂര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം. 25ന് നടത്തുന്ന പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് മാര്‍ച്ചിന്റെ പ്രചരണാര് ത്ഥം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാല്‍നട പ്രചരണജാഥയക്ക് കോട്ടപ്പള്ളയില്‍ തുടക്കമായി. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെ യ്തു. ജാഥാക്യാപ്റ്റനായ ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടിക്ക് പതാക കൈ മാറി. എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി.പ്രജീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, എം. വിനോദ്കുമാര്‍, ടി.ആര് സെബാസ്റ്റിയന്, കെ.ശോഭന്‍ കുമാര്‍, വി.അബ്ദുള്‍ സലീം, കെ.കോമളകുമാരി, പി.മുസ്തഫ, പി.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ജാഥ ഇന്ന്:9.00 മണിക്ക് അലനല്ലൂര്‍,10.30 ഭീമനാട്,11.30 പാലോട്(ഭക്ഷണം).4.0 കുണ്ടൂര്‍ക്കുന്ന്,6.00 ആര്യമ്പാവ് (സമാപനം)
