അലനല്ലൂര്‍: എടത്തനാട്ടുകര തോരക്കാട്ടില്‍ അബ്ദു ഹാജി മെമ്മോറിയല്‍ (ടി.എ.എം.) യു.പി സ്കൂളിന്റെ 84- മത് വാര്‍ഷികാഘോഷം സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് പി.പി സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ മുഖ്യാതി ഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ പി അബൂബക്കര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സ്കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് മമ്മദ് ഹാജി ഉപഹാര സമര്‍പ്പണം നടത്തി. പ്രധാനാ ധ്യാപകന് ടി പി സഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം.മെഹര്‍ ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി. ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം ലൈലാ ഷാജഹാന്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ് ഷാജി,മണ്ണാര്‍ക്കാട് ബി.പി.സി പി.സുകുമാരന്‍, കെ.അബൂബക്കര്‍, എം.പി.ടി.എ പ്രസിഡന്റ് പി.എം ഖദീജ, പൂര്‍വാധ്യാപക സംഘടന ചെയര്മാന് കെ.പി ഉമ്മര്‍, കണ്‍വീനര്‍ ഹംസ പുളിക്കല്‍, എം.കെ യാക്കൂബ്, സ്കൂള്‍ ലീഡര്‍ കെ.ടി മുഹമ്മദ് ഷിഫിന് തുടങ്ങിയവര്‍ സംബ ന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. കെ അഷറഫ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സി പി ശരീഫ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള കെ.ദേവകി ടീച്ചര്‍ എന്‍ഡോവ്മെന്റ്, പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന് എന്‍ഡോവ്മെന്റ്, ഒരു ദിനം ഒരറിവ് മെഗാ ക്വിസ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
