അഗളി: പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെയും അട്ടപ്പാടി ഏരിസ് പോളിടെക്നിക് കോളേജിന്റെയും ഡിഡി യുജി കെ വൈ പദ്ധതിയുടെയും നോളജ് ഇക്കോണമി മിഷ ന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. അട്ടപ്പാടി ഏരീസ് പോളിടെക്നിക് കോളേജില്‍ നടന്ന മേള ഷോളയൂര്‍ പ്രഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന തൊഴില്‍മേളയില്‍ 36 കമ്പനികളും 1209 ഓളം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. ഇതില്‍ 674 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ട്രൈബല്‍ മേഖലയില്‍ നിന്നും 200 ഓളം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു അധ്യ ക്ഷനായി. അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഷോളയൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രവി, ജിതേഷ്, അഗളി പഞ്ചായത്ത് അംഗം മഹേശ്വരി, അസിസ്റ്റന്റ് സെക്രട്ടറി പഴനി സ്വാമി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ ഉഷാകുമാരി, സ്മിത ബിനു, ശാന്തി മരുതന് തുടങ്ങിയവര്‍ സംസാരിച്ചു.
