തെങ്കര: മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ തത്തേങ്ങലം, കരിമ്പന്‍കുന്ന് വനാതിര് ത്തിയിലെ മനുഷ്യ – വന്യ ജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ തദ്ദേശവാസിക ളെ ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ പത്തിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 15 അംഗ പ്രൈമറി റെസ്പോണ്‍സ് ടീം (പ്രാഥമിക പ്രതികരണ സംഘം) രൂപീകരിച്ചു. മനുഷ്യ വന്യ ജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന വനം വകുപ്പിന്റെ പുതിയ കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പി.ആര്.ടി രൂപീകരിക്കുന്നത്. തെങ്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി നജുമുന്നീസ , അനി ത, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് സി.എം മുഹമ്മദ് അഷ റഫ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എന്‍.പുരുഷോത്തമന് തുടങ്ങിയ വര് നേതൃത്വം നല്കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്, സൈലന്റെ വാലി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
