കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് ജനവാസകേ ന്ദ്രത്തില്‍ ഹനുമാന് കുരങ്ങിന്റെ അസ്ഥികൂടം കണ്ടെത്തി. പുലിപിടിച്ചതാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയോടെ മുപ്പതേക്കര്‍ റോഡരുകിലാ ണ് മാസം മുഴുവന്‍ ഭക്ഷിച്ച നിലയില്‍ കുരങ്ങിന്റെ ശരീരാവശിഷ്ടങ്ങള്‍ ടാപ്പിങ് തൊഴി ലാളികള്‍ കണ്ടത്. വിവരം വനംവകുപ്പിനെ അറിയിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ് റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകര്സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വന പാലകര്‍ പരിശോധന നടത്തിയതില്‍ അസ്ഥികൂടം കിടന്നസ്ഥലത്തില് നിന്നും മീറ്ററു കള്‍ മാറി പുലിയുടെ കാല്പാടുകളും കണ്ടെത്തി. നാലുവയസ്സുള്ള ആണ്‍കുരങ്ങാണ് ചത്തത്. അതേസമയം പുലിയറങ്ങിയത് പ്രദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. സൈല ന്റ് വാലി വനമേഖലയോട് ചേര്‍ന്നുള്ളതാണ് പ്രദേശം. രണ്ട് വര്‍ഷം മുമ്പ് പ്രദേശവാ സിയുടെ കോഴിക്കൂട്ടില്‍ കുടുങ്ങി പുലി ചത്തിരുന്നു. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് പുലിയെ കണ്ടതായും പറയപ്പെടുന്നു. വന്യമൃഗങ്ങള്‍ക്ക് തമ്പടിക്കാന്‍ പാകത്തില്‍ അടിക്കാടുക ള്‍ വളര്‍ന്നു നില്ക്കുന്നതും പാറക്കെട്ടുകളുമുള്ള തോട്ടങ്ങള്‍ ഇവിടെയുണ്ട്. പുലിയിറ ങ്ങിയ സാഹചര്യത്തില്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിനീക്കാന്‍ ഉടമകള്‍ക്ക് നി ര്‍ദേശം നല്കാന് പഞ്ചായത്തിന് കത്തുനല്കുമെന്ന വനംവകുപ്പ് അധികൃതര്‍ അറി യിച്ചു. പ്രദേശവാസികളോട് ജാഗ്രതപാലിക്കാനും രാത്രിയില്‍ വീടിനുപുറത്ത് ലൈറ്റി ടാനും വനംവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി.
