അലനല്ലൂര്‍ : അലനല്ലൂരില്‍ തീപിടിത്തത്തില്‍ തട്ടുകട പൂര്‍ണമായും കത്തിനശിച്ചു. അലനല്ലൂര്‍ പെരിന്തല്‍മണ്ണ റോഡരുകില്‍ ചന്തപ്പടിയിലുള്ള കണ്ണംകുണ്ട് സ്വദേശിനി ചേലക്കോടന്‍ സാബിറയുടെ കടയാണ് അഗ്നിക്കിരയായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി യോടെയായിരുന്നു സംഭവം. കട കത്തുന്നത് കണ്ട് വഴിയാത്രക്കാര്‍ സമീപത്ത് സാബിറ യും കുടുംബവും താമസിക്കുന്ന വാടകവീട്ടിലെത്തി വിവരം അറിയിച്ചു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയ്ക്കും വിവരം കൈമാറി.ഇതുപ്രകാരം വട്ടമ്പലം അഗ്നിരക്ഷാനില യം ഓഫിസര്‍ പി. സുല്‍ഫീസ് ഇബ്രാഹിം, സേന അംഗങ്ങളായ ഇ.എം ഷിന്റോ, എം. ആര് രാഗില്‍, കെ.പ്രശാന്ത്, എം.എസ് ഷബീര്‍, കെ.ശ്രീജേഷ്, മുരളീധരന് എന്നിവരെ ത്തി തീയണക്കുകയായിരുന്നു. സമീപത്തേക്ക് തീപടരുന്നതും ഒഴിവാക്കി. ഷീറ്റ് മേഞ്ഞ് ഫ്ളെക്സും മറ്റും കൊണ്ട് മറച്ചുള്ളതായിരുന്നു കട. കടയുടെ ഉള്ളില്‍ പാചകവാതക മുള്ള സിലിണ്ടറുണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചില്ല. അതേസമയം മേശ, കസേ ര, അടുക്കള പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം നശിച്ചു. തീപിടുത്തത്തില്‍ 35000 രൂപയോ ളം നഷ്ടം കണക്കാക്കുന്നതായി സാബിറ പറഞ്ഞു.കുടുംബത്തിന്റെ ഉപജീവനമാര്‍ഗ മാണ് അടഞ്ഞത്. ഇനിയെന്തുചെയ്യുമെന്നുള്ള ആശങ്കയിലാണ് ഇവര്‍.
