ഷോളയൂര്‍: ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ജനകീയ കാംപെയിനിന്റെ ഭാഗമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അം ഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ക്കായി കാന്‍സര്‍ സ്ക്രീനിങ് ക്യാംപ് നടത്തി. കാന്‍സര്‍ രോഗ അതിജീവിതയും കോഴിക്കൂടം അംഗന്‍വാടി വര്‍ക്കറുമായ കെ.കെ.മായ ഉദ്ഘാ ടനം ചെയ്തു. ജീവിതാനുഭവങ്ങളും പങ്കുവെച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളി സ്വാമി അധ്യക്ഷനായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷേര്‍ളി ബോധവല്‍ക്കരണ ക്ലാസെടുത്തു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കെ.കെ സുജ, ജെ.പി.എച്ച്.എന്‍. പ്രിയ, ആരോഗ്യപ്രവര്‍ത്തകരായ ഷബാജ്, ഗോപകുമാര്‍, തുളസി, ഗോപിക, ആര്യ, ഗായത്രി, സൂര്യ തുടങ്ങിയവര്‍ പങ്കെടുത്തു.
