അലനല്ലൂര്‍ : കേരള നദ്വത്തുല് മുജാഹിദ്ദീന്‍ നവോത്ഥാനം പ്രവാചക മാതൃക എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന സംസ്ഥാന കാംപെയിന്റെ ഭാഗമായി എടത്തനാട്ടുകര നോ ര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് നേതൃസംഗമം നാളെ വൈകിട്ട് ഏഴിന് കോട്ടപ്പള്ള ദാറുസലാം മദ്റസാ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസ ഹാജി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്ര സിഡന്റ് കെ. നാസര്‍ സുല്ലമി അധ്യക്ഷനാകും. ഇസ്ലാഹി പ്രസ്ഥാനം ഇന്നലകളിലൂടെ എന്ന വിഷയത്തില്‍ ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് ഷെരീഫ് മേലേതില്‍ മുഖ്യ പ്രഭാഷണം നടത്തും. ശിര്‍ക്ക് വരുന്ന വഴികള്‍ എന്ന വിഷയത്തില്‍ കെ.വി അബൂബ ക്കര് മൗലവി പ്രഭാഷണം നടത്തും. എസ്.എം.ഇ.സി. പ്രിന്സിപ്പാല് ഇദ്രിസ് സ്വലാഹി, ഐ.എസ്.എം. മണ്ഡലം സെക്രട്ടറി ടി.മുബഷിര്‍ സ്വലാഹി, എം.എസ്.എം. പ്രസിഡന്റ് എം.ഉനൈസ് ഫാറൂഖി, എം.ജി.എം. മണ്ഡലം പ്രസിഡന്റ് നഫീസ പടുകുണ്ടില്‍ എന്നിവ ര്‍ സംസാരിക്കും. വിവിധ മഹല്ലുകളില്‍ നിന്നും തിരഞ്ഞെടുത്ത കെ.എന്‍.എം. ഐ. എസ്.എം, എം.എസ്.എം, എം.ജി.എം. പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. കാം പെയിനിന്റെ ഭാഗമായി കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ 26ന് വൈകിട്ട് അഫ്ലന് റമദാന് എന്ന വിഷയത്തില്‍ ഡോ.മുനീര്‍ മദനി പ്രഭാഷണം നടത്തുമെന്നും ഭാരവാഹി കള്‍ അറിയിച്ചു.
