മണ്ണാര്‍ക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ .സി.ടി) പാലക്കാട് ജില്ലാ പ്രസിഡന്റായി ഡോ. മുഹമ്മദ് ഷാ (എസ്.എന്‍.ജി.എസ് കോളേജ് പട്ടാമ്പി) ജനറല്‍ സെക്രട്ടറിയായി ഡോ.പി.ജുനൈസ് ( എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട് ) ട്രഷറായി ഡോ.പി.കെ.അനീസുദ്ദീന്‍ ( ഗവ.വിക്ടോറിയ പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു. ഒ.എ മൊയ്തീന്, ഡോ.വി.എം ഉമ്മര്‍,ഡോ.റംല എന്നിവരെ വൈസ് പ്രസിഡന്റുമാരായും എ.എം ശിഹാബ്,സി.പി സൈനുദ്ദീന്‍, എ.സജ്ന എന്നി വരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സി.കെ.സി.ടി. സംസ്ഥാന സെക്രട്ടറി ഡോ. ടി.കെ ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.എം സലാഹുദ്ദീന് തെ രഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.കെ.സി.ടി. യൂണിവേഴ്സിറ്റി റീജിയണല്‍ കമ്മിറ്റി സെക്ര ട്ടറി ഡോ.ടി.സൈനുല്‍ ആബിദ്, ഡോ.പി. മുഹമ്മദ് റാഫി, മുഹമ്മദ് ഷാ,ഡോ.ജുനൈസ് എന്നിവര്‍ സംസാരിച്ചു.
