മലമ്പുഴ: ഡാമുകളിലൂടെയുള്ള സീ-പ്ലെയിന്‍ സാധ്യതയില്‍ ആദ്യ പരിഗണന നല്കു ന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ സാധ്യത ഫല പ്രദമായി നടത്താന്‍ സാധിച്ചാല്‍ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറ ഞ്ഞു. മലമ്പുഴ കവയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കാരവന് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളി ലൂടെയുള്ള സീ-പ്ലെയിന്‍ പദ്ധതിക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴ യിലേക്ക് സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താന്‍ പുതിയ സാധ്യതകള്‍ എങ്ങനെ ഉപ യോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാ ധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷന്‍ വെഡിങ്ങിന്റെ കേന്ദ്രമായി മാറാനുള്ള സാ ധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരമേഖലയില്‍ പരീക്ഷണങ്ങള്‍ അനിവാര്യമാണ്. അതിന്റെ ഭാഗമാ യാണ് കാരവന് ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവന് പാര്‍ക്കിനും കാരവന് ടൂറിസത്തിനും സര്‍ക്കാര്‍ സബ്സി ഡി നല്‍കുന്നുണ്ട്. കെ.ടി.ഡി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രണ്ടിടത്ത് കാര വന്‍ പാര്‍ക്കിന്റെ നിര്‍മാണം നടക്കുന്നുണ്ട്. സ്റ്റാര്‍ട്ട് അപ് സംവിധാനങ്ങളെ കൂടി ഇതി ന്റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരു ത്തിയിലുള്ള കവ എക്കോ ക്യാംപ് ആന്‍ഡ് കാരവന് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ എ. പ്രഭാകരന് എം.എല്‍.എ അധ്യക്ഷനായി. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, മല മ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്, കാരവന് പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ സജീവ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
