കാഞ്ഞിരപ്പുഴ: മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ പൂഞ്ചോല പെരുമലയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ തോട്ടത്തി ലാണ് മൂന്നാഴ്ചയോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം നടത്തിയ തില്‍ നിലവില്‍ സ്വഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദുരൂഹതയില്ലെന്നും വനംവ കുപ്പ് അധികൃതര്‍ അറിയിച്ചു. ചത്ത പുലിക്ക് രണ്ട് വയസ്സിന് താഴെ പ്രായം കണക്കാക്കു ന്നു. ഇന്നലെ ഉച്ചയോടെ മാങ്ങപറിക്കാനായി ഇവിടെയെത്തിവരാണ് മാവിന്‍ചുവട്ടില്‍ ജഡം കണ്ടത്. ദ്രവിച്ച നിലയിലായിരുന്നു ജഡം. വിവരം വനംവകുപ്പി നെ അറിയിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി തുടര്‍നടപടികള്‍ സ്വീക രിച്ചു. അസി. ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ശ്യാംകുമാര്‍, വെറ്ററിനറി സര്ജന് ഡോ.വൈശാഖ്, തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ അസി. പ്രൊഫ. ഡോ.പ്രമോദ്, വിക്ടോറിയ കോളജ് സുവേളജി വിഭാഗം പ്രൊഫ. ഡോ.അബ്ദുള്‍ റഷീദ്, വാര്‍ഡ് മെമ്പര്‍ ഷിബി കുര്യന് എന്നിവരടങ്ങുന്ന വിദഗ്ദസമിതിയുടെ നേതൃത്വ ത്തില്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ജഡം വനത്തില്‍ സംസ്കരിച്ചു. മണ്ണാ ര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, ഡെപ്യു ട്ടി റെ യ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മുഹമ്മദ് അഷ്റഫ്, പാലക്കാട് ഫ്ളെയിങ് സ്ക്വാഡ് അംഗങ്ങ ള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
നടപടിയെടുത്താല്‍ നേരിടുമെന്ന് കിഫ
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല പെരുമലയില്‍ സ്വകാര്യ തോട്ട ത്തില്‍ പുലി ചത്തുകിടന്ന സംഭവത്തില്‍ കര്‍ഷകനും തോട്ടത്തിലെ തൊഴിലാ ളികള്‍ ക്കുമെതിരെ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചാല്‍ നിയപരമായും സംഘട നാപരമായും നേരിടുമെന്ന് കിഫ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസി ഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനായി. ജില്ലാ കോര്‍ഡിനേറ്റര്‍ ജോമി മാളിയേ ക്കല്‍, കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് ഇലവുങ്കല്‍, അനീഷ്, രഞ്ജി ത്ത് ജോസ് എന്നിവര്‍ സംസാരിച്ചു.
