കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം തുടങ്ങി. യാക്കര ഹോളി ട്രിനിറ്റി പള്ളി വികാരി ഫാ. ഷിജോ മാവറയില്‍ കൊടിയറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ബിജു മുരിങ്ങക്കുടിയില് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, ലദീഞ്ഞ് എന്നിവ നടന്നു.
