മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സംരഭമായ നീതി സൂപ്പര്‍മാര്‍ക്ക റ്റിന്റേയും നാട്ടുചന്തയുടെയും ഒന്നാം വാര്‍ഷികാഘോഷവും സമ്മാനകൂപ്പണ്‍ വിതര ണോദ്ഘാടനവും ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 999 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാ നക്കൂപ്പണ് ലഭിക്കും. മാര്‍ച്ച് രണ്ടാം തിയതിയാണ് ഇതിന്റെ നറുക്കെടുപ്പ്.
ആരോഗ്യമുള്ള ശരീരത്തിന് വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്ക ളുമായാണ് ബാങ്കിന്റെ ബഹു മുഖസേവനകേന്ദ്രമായ നാട്ടുചന്തപ്രവര്ത്തിക്കുന്നത്. നടമാളിക റോഡില്‍ ബാങ്ക് ഹെഡ് ഓഫിസിന് സമീപത്തെ ഒരേക്കര്‍ സ്ഥലത്ത് 25000 ചതുരശ്ര അടി കെട്ടിടവും 5000 ചതുരശ്ര അടി ഗോഡൗണും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളോടെയുമാണ് നാട്ടുചന്ത സ്ഥിതി ചെയ്യുന്നത്. പഴങ്ങളിലേയും പച്ചക്കറി കളിലേയും കീടനാശിനികളും വിഷാംശങ്ങളും പ്രകൃതിദത്ത മായ രീതിയില്‍ ശുദ്ധീ കരിക്കുന്ന ഓസോണ്‍ വാഷ് യൂണിറ്റ് നാട്ടുചന്തയിലെ പ്രത്യേകതയാണ്. സംസ്ഥാനത്തെ ആദ പ്ലാന്റുമാണിത്. ഉത്പന്നങ്ങള്‍ ഓസോണിലൂടെ കടത്തി വിട്ടാണ് പൂര്‍ണമായും കീടനാശിനിമുക്തമാക്കുന്നത്. സൈലന്റ് വാലിയി ല്‍നിന്നും ശേഖരിക്കുന്ന കാട്ടുതേ നും കര്‍ഷകരുടെ നാടന്‍ തേനും ശുദ്ധീകരിച്ച് ലഭ്യ മാക്കുന്ന ആധുനിക തേന്സംസ്ക രണ യൂണിറ്റ് നാട്ടുചന്തയെ വേറിട്ടുനിര്‍ത്തുന്നു. നീതി സൂപ്പര്‍മാര്‍ക്കറ്റ് തിളക്കമാര്‍ന്ന പ്രവര്ത്തനമികവുകളോടെയാണ് ഒരുവര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
നാട്ടുചന്ത അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റഷീദ് ബാബു അധ്യ ക്ഷനായി. സെക്രട്ടറി എസ്. അജയകുമാര്‍, മുന്‍ സെക്രട്ടറിയും അ്ഡമിനി സ്ട്രേറ്റീവ് ഓഫിസറുമായ എം.പുരുഷോത്തമന്, മുന്‍ പ്രസിഡന്റ് ടി.ആര് സെബാസ്റ്റി യന്‍, ഭരണസമിതി അംഗങ്ങളായ കെ.ശിവശങ്കരന്, പി.രാധാകൃഷ്ണന്, എസ്. റിയാസ്, മീന പ്രകാശന്, സുബൈദ ഹാരിസ്, കെ.സൗമ്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് മെഹ്ഫില്‍ സംഗീതപ്രേമികളുടെ രാക്കൂട്ടം ഒരുക്കിയ ഗാനസന്ധ്യയും അരങ്ങേറി.
