കല്ലടിക്കോട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിലേക്ക് കാട്ടുപന്നിയെത്തിയത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. ഇന്ന് രാവിലെ പത്തരയോടെ കല്ലടിക്കോടാണ് സംഭവം. ആര്‍ക്കുനേരെയും ആക്രമണമുണ്ടായില്ല. അതേസമയം റോഡില്‍വെച്ച് സ്‌കൂട്ടറില്‍ കാട്ടുപന്നി തട്ടിയെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മലവാരത്ത് നിന്നും എത്തിയ കാട്ടുപന്നി ദീപാ ജംങ്ഷന് സമീപം നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഭാഗത്തേ ക്കെത്തുകയായിരുന്നു. ഇവിടെ നിന്നും നേരെ ദേശീയപാതയിലേക്ക് പന്നി കുതിച്ചു. ഇത് കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഒഴിഞ്ഞുമാറിയതിനാല്‍ അപകടമുണ്ടായില്ല. പാതമുറിച്ച് കടക്കുന്നതിനിടെയാണ് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ തട്ടിയത്. യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് കാട്ടുപന്നി സമീപത്തെ തെങ്ങിന്‍തോട്ടത്തിലേക്ക് മറയുകയായിരുന്നു. കല്ലടിക്കോടും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.