തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ അപ കടത്തില്‍പെട്ടു. നാട്ടുകാര്‍ ഉടന്‍തെന്ന എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഇവര്‍ വെന്റിലേറ്ററിലാണ്. ഇതിലൊരാള്‍ അതീവഗുരുതരാവസ്ഥയിലുമാണ്. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ ണ് അപകടത്തില്‍പെട്ട കുട്ടികള്‍. പതിനാറ് വയസുള്ള നിമ, അലീന, ആന്‍ഗ്രീസ്, എറി ന്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടാ യത്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നിമയുടെ വീട്ടിലെത്തിയ സുഹൃത്തുക്കളായ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ബഹളം വെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷ യ്ക്കായെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
NEWS COPIED FROM MATHRUBHUMI

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!