കോട്ടോപ്പാടം: കോട്ടോപ്പാടത്തെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ റിയാ സ് ബസ് കാരുണ്യത്തിന്റെ വഴിയില്‍ സര്‍വീസ് നടത്തും. പാലിയേറ്റീവ് ദിനമായ ജനു വരി 15നാണ് കാരുണ്യസര്‍വീസുമായി മണ്ണാര്‍ക്കാട് പരിസരപ്രദേശങ്ങളില്‍ മൂന്ന് റിയാ സ് ബസുകള്‍ നിരത്തിലുണ്ടാവുക. അന്നേ ദിവസത്തെ കലക്ഷന്‍ തുകയത്രയും കോ ട്ടോപ്പാടത്തെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം.
പ്രത്യേക സര്‍വീസ് ആണെന്ന് തിരിച്ചറിയാന്‍ ബസുകളുടെ മുന്നില്‍ ഇന്നത്തെ കള ക്ഷന്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് എന്ന ബാനര്‍ സ്ഥാപിച്ച് യാത്രക്കാരെ അറിയി ക്കും. കണ്ടക്ടര്‍ ആരുടേയും കയ്യില്‍ നിന്നും ബസ് ചാര്‍ജ് നേരിട്ട് വാങ്ങില്ല. പകരം യാത്രക്കാര്‍ക്ക് ബസിനകത്ത് സ്ഥാപിച്ചിട്ടുള്ള ബക്കറ്റില്‍ ഇഷ്ടമുള്ള തുക നിക്ഷേപി ക്കാം. മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകര, മേലാറ്റൂര്‍, കണ്ടമംഗലം, തെങ്കര എന്നിവ ടങ്ങളിലാണ് റിയാസ് ബസുകള്‍ സര്‍വീസ് നടത്തിവരുന്നത്.
കുണ്ടലക്കാട് സൗപര്‍ണിക കൂട്ടായ്മയും കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പാലിയേറ്റീവിന് വേണ്ടിയുളള ധനസമാഹരണ കാംപെയിനില്‍ കണ്ടമംഗലം തോട്ടാ ശ്ശേരി മൊയ്തുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള റിയാസ് ബസുകളും പങ്കാളികളാവുന്ന ത്. നേരത്തെയും കണ്ടമംഗലത്തുളള റിയാസ് ബസ് ഉടമയുടെ നേതൃത്വത്തില്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍വീസ് നടത്തിയിട്ടുണ്ട്.