സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും യുവാവിനേയും മരി ച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നി വരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാ ണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുമാര്‍ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊ ഡ്യൂസറാണ്. രണ്ട് ദിവസം മുമ്പാണ് തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനായായ ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരേയും പുറത്ത് കണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഇന്ന് രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിക്കുക യായിരുന്നു. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതി യെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടു ക്കിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പൊലിസ് സ്ഥലത്തെത്തി പരിശോ ധന നടത്തി.