കാഞ്ഞിരപ്പുഴ: കാഞ്ഞിരത്തുള്ള ബീവറേജസ് ഷോപ്പ് കല്ലമല റോഡരുകിലെ കെട്ടി ടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കല്ലമല പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.കാഞ്ഞിരത്ത് നടന്ന പ്രതിഷേധത്തിന് വാര്‍ഡ് മെമ്പര്‍മാരായ ഉഷാദേവി, ശോഭന, ജനകീയ കൂട്ടായ്മ പ്രതിനിധി ശിവദാസന്‍, എം. ഹരിദാസന്‍, ബാലകൃഷ്ണന്‍, പ്രിയ രാജ്, രാജന്‍, പങ്കജാക്ഷി ടീച്ചര്‍, ടി.കുമാരന്‍, ഉദയന്‍, ദിനൂപ് എന്നിവര്‍ സംസാരിച്ചു.