മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്കുള്ള പ്രവേശനകവാടമായ ചുരംറോഡില്‍ വനപാല കരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ചുരം റോഡിന്റെ താഴ്ചയിലേക്ക് വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ കയര്‍കെട്ടി സാഹസിക മായി ഇറങ്ങിയാണ് ശേഖരിച്ചത്. ഇവ തരംതിരിച്ച് തെങ്കര പഞ്ചായത്ത് ഹരിതകര്‍മ്മ സേനക്ക് കൈമാറി. നേച്ചര്‍ ഗാര്‍ഡ് ഇനിഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടനയുടെ നേ തൃത്വത്തില്‍ 50 പേരടങ്ങുന്ന സംഘവും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷിലെ ജീവനക്കാ രും പങ്കെടുത്തു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സീനത്ത്, മണ്ണാര്‍ക്കാട് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സി.എം മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.