മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ ശുചിത്വമാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവ ര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയൊരുക്കു ന്നു. സുകൃതം എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്രപദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. പഴേരി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഡിവിഷന്‍ പരിധിയില്‍ വരുന്ന കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂ ര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകളിലെ 150ഓളം ഹരിതകര്‍മ്മസേന അംഗ ങ്ങള്‍ക്ക് ഗുണം ചെയ്യും. അപകടത്തില്‍ പരിക്കേറ്റുണ്ടാകുന്ന ചികിത്സക്കു ധനസഹായ വും മരണാനന്തരം കുടുംബത്തിന് ധനസഹായവും ലഭിക്കുന്നതാണ് പദ്ധതി. സൗജന്യ മായി അംഗത്വം നല്‍കും. ഒരു വര്‍ഷമാണ് കാലാവധി.
പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എന്‍. ഷംസുദ്ധീന്‍ എം.എല്‍. എ. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനാകും. പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ പി.എസ്. ഷരീഫ് ഹാജി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഷൗക്കത്തലി, രാജ ന്‍ ആമ്പാടത്ത്, കെ.പി.എം സലീം, ജസീന അക്കര, സതി രാമരാജന്‍ എന്നിവര്‍ വിശിഷ്ടാ തിഥികളാകും. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ യുടെ കോപ്പിയുമായി ചടങ്ങില്‍ പങ്കെടുക്കണമെന്ന് സമഗ്ര ഡയരക്ടര്‍ സഹദ് അരിയൂര്‍ അറിയിച്ചു.