മണ്ണാര്‍ക്കാട് : പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള കാ മറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജനുവരി ഒന്നു മുതല്‍ ആരംഭിക്കു ന്ന ‘വലിച്ചെറിയല്‍ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം. ബി. രാജേ ഷ് നിര്‍ദ്ദേശം നല്‍കി.
കാംപെയിനിന്റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷ നുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉള്‍ പ്പെടുത്തിയാണ് ജനകീയ സമിതികള്‍ രൂപീകരിക്കുക. ഇതോടൊപ്പം മാലിന്യം ശേഖരി ക്കാനുള്ള ബിന്നുകള്‍ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതു വിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീ യ കാംപെയിന്‍ ഏറ്റെടുക്കുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ കാംപെയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേത്തു ടര്‍ന്ന് കാംപെയിന്‍ വിജയിപ്പിക്കുന്നതിന് തദ്ദേശഭരണ അധ്യക്ഷന്മാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായുള്ള യോഗം കഴിഞ്ഞദിവസം മന്ത്രി എം. ബി. രാജേഷ് വിളിച്ചു ചേര്‍ത്തിരുന്നു.
കാമറാ നിരീക്ഷണത്തിന് പുറമേ കൂടുതല്‍ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങള്‍ ക ണ്ടെത്തി മാപ് ചെയ്യുകയെന്നതും പരിപാടിയുടെ ഭാഗമാണ്. പ്രധാന ജംഗ്ഷനുകള്‍ ഉള്‍പ്പെടെ ഇത്തരം സ്ഥലങ്ങളില്‍ തുടര്‍ന്ന് മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് ജനകീയ സമിതികള്‍ നേതൃത്വം നല്‍കുക എന്നതാണ് ഉദ്ദേശിക്കു ന്നത്. ഇതോടൊപ്പം വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ യെ വലിച്ചെറിയല്‍മുക്തമാക്കുക എന്നതും ഈ കാംപെയിനിലൂടെ ലക്ഷ്യമിടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മറ്റു നിയമനടപടികളും ശക്ത മാക്കും. ഇതിനുപുറമെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പരിസര പ്രദേശം വൃത്തി യായി സൂക്ഷിക്കാന്‍ എല്ലാ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. കാംപെയിനിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തില്‍ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേര്‍ക്കും.
വലിച്ചെറിയല്‍ മുക്തമാക്കേണ്ട പ്രദേശങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളും ബിന്നു കള്‍ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തില്‍ ആസൂത്രണം ചെയ്യും. ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങ ണമെന്നും മന്ത്രി എം. ബി. രാജേഷ് ആഹ്വാനം ചെയ്തു. എല്ലാ സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും കൂട്ടായ്മകളും വലിച്ചെറിയല്‍ വിരുദ്ധ കാംപെയിനിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.