മണ്ണാര്‍ക്കാട് : ഡിസംബര്‍ 27,28,29 തിയതികളില്‍ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ ത്തില്‍ തുറന്നു. ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് വി പ്രീത , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍, ജില്ലാ ജോയി ന്റ ഡയറക്ടര്‍ ഉഷ, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പി.ഒ എസ് ഉദയകുമാരി, ബി.ഡി.ഒ അജിത് കുമാരി, ബ്ലോക്ക് മെമ്പര്‍ ജയശ്രീ ടീച്ചര്‍, നഗരസഭാ കൗണ്‍സിലര്‍ ഇബ്രാഹീം, പ്രോഗ്രാം കണ്‍വീനര്‍ എം. ചന്ദ്രദാസന്‍, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ മുജീബ് മല്ലിയില്‍, അബു വറോടന്‍, കാസിം ആലായന്‍, നൗഷാദ് വെള്ളപ്പാടം, അഷറഫ് മലര്‍വാടി, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ അഷ്‌കര്‍, അനുരാഗ് എന്നിവര്‍ സംസാരിച്ചു. എം.ഇ.എസ് കല്ലടി കോളേജ്, കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അല നല്ലൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ എന്നിവടങ്ങളിലാണ് പ്രധാനവേദികള്‍ സജ്ജീകരിക്കു ന്നത്.