‘ആരോഗ്യ തരംഗം ‘ മുന്നേയൊരുങ്ങാം മുമ്പേ ഇറങ്ങാം

മണ്ണാര്‍ക്കാട് : പകര്‍ച്ചവ്യാധി നിയന്ത്രണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെ നേതൃത്വത്തില്‍ ജില്ല യിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തി ല്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ‘ഹെപ്പറ്റൈറ്റിസ് എ- അറിയാം പ്രതിരോധിക്കാം’ എന്ന വിഷയത്തില്‍ കുറഞ്ഞത് 30 സെക്കന്റ് മുതല്‍ പരമാവധി 50 സെക്കന്റ് ദൈ ര്‍ഘ്യത്തില്‍ ഉള്ള റീല്‍സ് തയ്യാറാക്കി പേര്, വിലാസം, ഫോണ്‍നമ്പര്‍, കോഴ്‌സ്, കോളേജ് എന്നിവ സഹിതം ജനുവരി നാലിനകം demohealthpkd@gmail.com ലേക്ക് അയക്കേണ്ടതാ ണ്. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം പാരിതോഷിക മായി ലഭിക്കും.

പാലക്കാട് ജില്ലയിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് മത്സ രത്തില്‍ പങ്കെടുക്കുവാന്‍ അവസരം. ഒറ്റയ്‌ക്കോ ഗ്രൂപ്പായോ മത്സരത്തില്‍ പങ്കെടുക്കാം. പഠിക്കുന്ന കലാലയത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പ്രിന്‍സി പ്പലിന്റെ കത്ത് ഹാജരാക്കേണ്ടതാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാവുന്ന വിധത്തിലു ള്ള റീല്‍സായാണ് സമര്‍പ്പിക്കേണ്ടത്. ഹെപ്പറ്റൈറ്റിസ് എ – രോഗവും പ്രതിരോധവും സംബന്ധിച്ച വിഷയം മാത്രമേ മത്സരത്തിന് പരിഗണിക്കൂ. മത്സരത്തില്‍ വിജയിക്കുന്ന റീല്‍സുകള്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളി ല്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. റീല്‍സുകളുടെ പകര്‍പ്പാവകാശം ജില്ലാ മെഡിക്കല്‍ ഓഫീസിന് മാത്രമായിരിക്കും. പരമാവധി 50 എം.ബി. യില്‍ താഴെയുള്ള വീഡിയോ ഫയലുകള്‍ ആയാണ് റീല്‍സ് അയക്കേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോ ഗ്യം ) ഡോ. വിദ്യ. കെ. ആര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഫോണ്‍: 9446396166, 9946211528.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!