മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വലതുകര കനാല്‍വഴി കാര്‍ഷി കമേഖലയിലേക്കുള്ള ജലവിതരണം നാളെ മുതല്‍ തുടങ്ങും. രാവിലെ 10ന് കനാല്‍ തുറ ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെങ്കര, കൈതച്ചിറ, മേലാമുറി, ചേറുംകുളം, ചിറ പ്പാടം, മെഴുകുംപാറ എന്നിവടങ്ങളിലെ കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് വെ ള്ളം വിടുന്നത്. വാലറ്റപ്രദേശമായ കൈതച്ചിറ ഭാഗത്ത് വെള്ളമെത്തുന്നതോടെ അരകു ര്‍ശ്ശി ഉപകനാലിലൂടെ മണലടി, മണ്ണാര്‍ക്കാട് ഭാഗത്തേക്കും ജലവിതരണം നടത്തും. ഒരാ ഴ്ച ക്കാലത്തേക്കാണ് ഈവര്‍ഷം ആദ്യഘട്ടത്തില്‍ വലതുകര കനാല്‍വഴി ജലസേചനമാ രംഭിക്കുന്നത്. അതേസമയം പള്ളിക്കുറുപ്പ്, ചൂരിയോട് ഭാഗത്തെ കര്‍ഷകര്‍ ആവശ്യപ്പെ ടുന്നപ്രകാരം ഇവിടേക്കും കനാല്‍വഴി വെള്ളംതുറന്ന് വിടുമെന്ന് അധികൃതര്‍ അറിയി ച്ചു.

ഇടതുകരകനാലിലൂടെ ഒരാഴ്ച മുന്‍പ് വെള്ളം തുറന്നുവിട്ടിരുന്നു. നിലവില്‍ 97.02 മീറ്ററാ ണ് അണക്കെട്ടിലെ ജലനിരപ്പ്. തെങ്കരയില്‍ കനാലിന് കുറുകെ പാലം നിര്‍മാണം നട ക്കുന്നതിനാലാണ് ഇതുവരെ വലതുകരകനാലിലൂടെ വെള്ളം വിടാതിരുന്നത്. പാലം നിര്‍മാണത്തിന്റെ ഭാഗമായി കനാല്‍ മണ്ണിട്ട് നികത്തിയിരുന്നു. വെള്ളമെത്താത്തത് കാര്‍ഷികമേഖലയേയും ബാധിച്ചു. വിളകള്‍ ഉണക്കുഭീഷണിയിലാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുകയും ചെയ്തതോടെയാണ് ഉടന്‍ ജലവിതരണം തുടങ്ങാനുള്ള നടപടിയാ യത്. റോഡ് പ്രവൃത്തി നടത്തുന്ന കരാര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് വെള്ളം കടന്നുപോകുന്ന ഭാഗത്തെ മണ്ണ് നീക്കംചെയ്യാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ന് മണ്ണുനീക്കംചെയ്തു. കര്‍ഷകരും സ്ഥലത്തെത്തിയിരുന്നു. കനാലിന്റെ അടിയിലുണ്ടാ യിരുന്ന പൈപ്പുകളും കര്‍ഷകരുടെ അഭ്യര്‍ഥനപ്രകാരം നീക്കംചെയ്തു.ജലവിതരണം സുഗമമായി നടത്തുന്നതിന് കനാലിലെ മണ്ണ് ഉടന്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് പൊതുമരാമത്ത് അധികൃതരേയും സമീപിച്ചിരുന്നു. ഫോണിലൂടെ കളക്ടറുമായും ബന്ധപ്പെട്ടു. തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.

വാലറ്റപ്രദേശങ്ങളിലേക്ക് ഉള്‍പ്പടെ 12.65 കിലോമീറ്ററിലാണ് വലതുകര പ്രധാന കനാല്‍ സ്ഥിതി ചെയ്യുന്നത്. കൂടാതെ അരകുര്‍ശ്ശി, പള്ളിക്കുറുപ്പ്, പള്ളിക്കുന്ന്, ചൂരിയോട് എന്നി ങ്ങനെ 29 കിലോമീറ്ററില്‍ ഉപകനാലുകളുമുണ്ട്. ജലവിതരണം ആരംഭിക്കുന്നതിന് മു ന്നോടിയായി കനാല്‍ വൃത്തിയാക്കിയിട്ടുണ്ട്. നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള കനാ ല്‍നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ അരികു ഭിത്തി കെട്ടല്‍, നിലവും കരിങ്കല്ല് കെട്ടുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യല്‍ തുടങ്ങി യ പ്രവൃത്തികള്‍ ഇതിനകം അമ്പത് ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്ന് അധി കൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!