പാലക്കാട്: ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്ന ങ്ങള് പരിഹരിക്കാന്‍ സഹകരണ സംഘങ്ങളുടെ സേവനംകൂടി പ്രയോജനപ്പെടുത്തും. സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കുന്നതിനായി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സഹകരണ സംഘം പ്രസിഡന്റുമാരുടെ യോഗം വിളിച്ചുചേര്‍ത്തു.
സപ്ലൈകോയുമായി സഹകരിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും അതത് സഹകരണ ബാങ്കുകളെ നോഡല്‍ സംഘങ്ങളായി നിശ്ചയിച്ച് നെല്ല് സംഭരിക്കാനും, കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കാലതാമസമില്ലാതെ നല്‍കാനും തീരുമാനിച്ചു.നെല്ല് സംഭരണത്തിന് താലൂക്ക് തല ഏകോപന ചുമതല അസ അസി.രജിസ്ട്രാര്‍ (ജനറല്‍)മാര്‍ക്ക് നല്‍കും.സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള 33.000 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണുകള്‍ക്ക് പുറമെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഗോഡൗണുകളും ഉള്‍പ്പെടുത്താനും തീരുമാനമായി.
നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ച 74 സഹകരണ ബാങ്കുകളില്‍ നിന്നായി 50 ബാങ്ക് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ശ്രീഹരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആറുമുഖ പ്രസാദ്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍പേഴ്സണ്‍മാരായ എം.പുരുഷോത്തമന്, എന്‍.പി വിനയകുമാര്‍, ഡെപ്യുട്ടി രജിസ്ട്രാര്‍ സി.വിമല, അസി. രജിസ്ട്രാര്‍ കെ.ജി സാബു തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി.എസ് വിജയരാഘവന്, സലിം, കെ.രാജന്, ഷംസുദ്ധീന്, സന്തോഷ്കുമാര്‍, കെ.എം സുമേഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
