കോട്ടോപ്പാടം: കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാ ത്തലത്തില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി സര്‍ക്കാര്‍ നിദ്ദേശാനുസരണം ആരംഭിച്ച കോട്ടോപ്പാടത്തെ സമൂഹ അടുക്കള യില്‍ രാഷ്ട്രീയ വിവാദവും പുകയുന്നു.പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണം സൗഹൃദ കൂട്ടായ്മയുടേതെന്ന് പ്രചരിപ്പിച്ച് മുസ്ലീം ലീഗ് പഞ്ചായത്തംഗം വിതരണം ചെയ്‌തെന്നാ രോപിച്ച് എസ്എഫ്‌ഐ നേതാവ് രംഗത്തെത്തിയിരുന്നു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്ും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍ക്കളത്തിലിനെതിരെ എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി കെ ഷാനിഫ് ആണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.ഷാനിഫ് ഫെയ്‌സ്ബുക്കില്‍ കുറിപ്പും ഇട്ടിരു ന്നു.ഫെയ്‌സ് ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയ ഷാനിഫി നെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സിഐക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണപൊതികള്‍ വിതരണം നടത്തിയ മെമ്പര്‍ക്കെതിരെ ഷാനി ഫ് തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെ കള്ള പ്രചരണം നടത്തു കയായിരുന്നുവെന്ന് ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു. വിഷയ ത്തില്‍ പഞ്ചായത്ത് സെക്രട്ടറി, തദ്ദേശവകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി ഷാനിഫും അറിയിച്ചു.കര്‍ഫ്യൂ നിയമങ്ങള്‍ പാലിക്കാതെ സംഘം ചേര്‍ന്ന് ഭക്ഷണ വിതരണം നടത്തുന്നുവെന്നുമാണ് എസ് എഫ്ഐ നേതാവിന്റെ പരാതിയില്‍ പറയുന്നത്.പാര്‍ട്ടി സന്നദ്ധ സംഘത്തിന്റെ പേരില്‍ ജനങ്ങളെ ഒരുകൂട്ടമായി സംഘടിപ്പിച്ച് വിതരണം ചെയ്തത് അന്വേഷിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കെ.ഷാനിഫ് നല്‍കിയ പരാതി യില്‍ ആവശ്യപ്പെടുന്നു.