പാലക്കാട് : കോവിഡ്-19നെ പ്രതിരോധത്തിന് കൈകഴുകുന്നത് പോലെ തന്നെ പ്രധാനമാണ് ചുറ്റുപാടുകളും പ്രതലങ്ങളും അണു വിമുക്തമാക്കു കയെന്ന് അഗ്നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറയുന്നു. പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതി നായി ജില്ലയിലെ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ വിവിധ യിട ങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കു കയാണ്.പൊതുസ്ഥലങ്ങള്‍, രോഗികള്‍ ധാരാളമായി എത്തുന്ന മറ്റു സ്ഥല ങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ്-19 വൈറ സിനെ നശിപ്പിക്കുന്നതിന് സോഡിയം ഹൈപ്പോക്ലോറേറ്റ് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച കാരാക്കുറിശ്ശി സ്വദേശി സന്ദര്‍ശിച്ച പി.ബാലന്‍ മെമ്മോറിയല്‍ ആശുപത്രി, പള്ളി, കാനറാ ബാങ്ക്, പ്രദേശത്തെ രണ്ട് എ.ടി.എം കൗണ്ടറുകള്‍, രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടും പരിസ രവും എന്നിവ ഉള്‍പ്പെടെ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സോഡിയം ഹൈപ്പോക്ലോറേറ്റ് മിശ്രിതം ഉപയോഗിച്ചാണ് അണുവിമുക്തമാക്കിയതെന്ന് അദ്ദേഹം പറയുന്നു.
പൊതുസ്ഥലത്ത് ഉപയോഗിക്കാവുന്ന അളവില്‍ മിശ്രിതം തയ്യാറാക്കുന്നതിങ്ങനെ
10 ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി ലിറ്റര്‍ സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി ഒഴിച്ച് മിശ്രിതമാക്കി സ്‌പ്രെയിംഗ് മെഷീന്‍ ഉപയോഗിച്ചാണ് സ്്രേപ ചെയ്യേണ്ടത്. സോഡിയം ഹൈപ്പോക്ലോറേറ്റ് വെള്ളവുമായി ചേരുമ്പോള്‍ സോഡിയം ഹൈപ്പോക്ലോറസ് ആസിഡായി മാറുന്നു. ഇതിലടങ്ങിയിരിക്കുന്ന ക്ലോറിനും ഓക്‌സിജനും പ്രതലങ്ങളില്‍ ഉള്ള വൈറസിനെ നിമിഷങ്ങള്‍ക്കകം നശിപ്പിച്ച് രോഗാണുമുക്തമാക്കും.
സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെ
ശരീരത്തിനും കണ്ണുകള്‍ക്കും സോഡിയം ഹൈപ്പോക്ലോറേറ്റ് അപകടകരമാണെന്നതിനാല്‍ സ്്രേപ ചെയ്യുന്നയാള്‍ നിര്‍ബ ന്ധമായും കണ്ണുകള്‍ സംരക്ഷിക്കുന്നതിനുള്ള ഗൂഗിള്‍സ്, ഗ്ലൗസ്, ഹെല്‍മറ്റ്, ശരീരത്തെ ആവരണം ചെയ്യുന്നതിനുള്ള പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ എക്യുപ്‌മെന്റ് എന്നിവ ധരിച്ചിരിക്കണം. ഈ മിശ്രിതം ശരീരത്തില്‍ വീണാല്‍ അപകടമാണ്. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു വേണം സ്്രേപ ചെയ്യാന്‍. സ്്രേപ ചെയ്ത് കുറച്ചു സമയത്തിനു ശേഷം പ്രതലം കഴുകി വൃത്തിയാക്കാം. മിശ്രിതം തയ്യാറാക്കിയ ഉടനെതന്നെ ഉപയോഗിക്കണം. രോഗാണു വ്യാപന സാധ്യത ഉളള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഇടക്കിടെ മിശ്രിതം സ്്രേപ ചെയ്യണം.
നിരീക്ഷണത്തിലില്ലാത്തവരുടെ വീട് വൃത്തിയാക്കാന്‍ സ്പിരിറ്റോ സാനിറ്റൈസറോ ഉപയോഗിക്കാം
കോവിഡ്-19 നിരീക്ഷണത്തിലില്ലാത്തവരുടെ വീടുകള്‍ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്പിരിറ്റോ സാനിറ്റൈസറോ ഉപ യോഗിച്ച് വൃത്തിയാക്കാം. അണുബാധയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അണുനശീകരണത്തിനായി സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിക്കാം.വീടിനകത്തും മൊബൈല്‍ പോലുള്ള നിരന്തര ഉപയോഗമുള്ള വസ്തുക്കള്‍ അണുവിമുക്തമാക്കുന്നതിനും ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസറുകളോ സ്പിരിറ്റോ ഉപയോഗിക്കുന്നതാണ് ഉചിതം.
ഒന്നോര്‍ക്കുക…സോഡിയം ഹൈപ്പോക്ലോറേറ്റ് അപകടകരമെന്നതിനാല്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക
അണുബാധയുണ്ടെന്ന് ബോധ്യപ്പെടുന്ന സ്ഥലത്ത് അണുക്കളെ കൊല്ലുന്നതിനാണ് സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിക്കുക. ഇത് വീടിനകത്ത് ഉപയോഗിക്കുന്നത് അത്ര ഉചിതമല്ല. നിരീക്ഷണ ത്തില്‍ ഉള്ള വ്യക്തി താമസിക്കുന്ന വീടുകള്‍ അല്ലെങ്കില്‍ വൈറസ് ബാധയുണ്ടെന്ന് 100 ശതമാനം ബോധ്യമുള്ള ഇടങ്ങളിലാണ് സോഡി യം ഹൈപ്പോക്ലോറേറ്റ് ഉപയോഗിക്കുക. അല്ലാത്തപക്ഷം മേല്‍ സൂചിപ്പിച്ചപോലെ സ്പിരിറ്റോ സാനിറ്റൈസറോ ഉപയോഗിക്കാമെന്ന് അഗ്‌നിശമനാ സേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറയുന്നു.