മണ്ണാര്‍ക്കാട് : കുഷ്ഠരോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കുന്ന സമ്പര്‍ക്ക ചികിത്സാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഓരോ ആരോഗ്യ സ്ഥാപനത്തിന്റെയും കീഴിലുള്ള രോഗികളുടെ വീട്ടിലുള്ളവര്‍, ജോലി സ്ഥലത്തുള്ള വര്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കു ന്നത്. സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. ദേശീയകുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടി യുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ഡോസ് റിഫാംപിസിന്‍ എന്ന മരുന്ന് ഇവര്‍ക്ക് നല്‍കിയാല്‍ 60 ശതമാനം ആളുകള്‍ക്ക് അസുഖം വരാതെ നമുക്ക് രക്ഷപ്പെടു ത്താം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കുഷ്ഠരോഗം

ലെപ്രസി അഥവാ കുഷ്ഠരോഗം മൈക്കോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ മൂലം പകരുന്ന ഒരു അസുഖമാണ് കുഷ്ഠ രോഗം. പ്രധാനമായും തുമ്മുകയും ചീറ്റുകയും ചെയ്യു മ്പോഴുള്ള വായു കണികകളിലൂടെയാണ് രോഗം പകരുന്നത്. ഇത് ഒരു പാരമ്പര്യ രോഗ മല്ല. രോഗിയായ ഒരാളില്‍ നിന്നും രോഗാണുക്കള്‍ വായുവിലൂടെ രോഗമില്ലാത്ത വേറൊ രു ആളില്‍ എത്തിയാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ രണ്ട് മുതല്‍ അഞ്ചു കൊ ല്ലം വരെ എടുക്കും. ഇതാണ് പുതിയ രോഗികളെ കണ്ടെത്തുന്നതിന് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കേരളത്തില്‍ തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന പാലക്കാട് ജില്ല യിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. നിലവില്‍ ആകെ 76 രോഗികളാണ് ജില്ല യിലുള്ളത്. ഇതില്‍ 69 പേര്‍ രോഗ തീവ്രത കൂടുതലുള്ളവരും ഏഴ് പേര്‍ രോഗ തീവ്രത കുറഞ്ഞവരുമാണ്.

രോഗ ലക്ഷണങ്ങള്‍

തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്ന നിറം മങ്ങിയ പാടുകള്‍, ഈ പാടുകളില്‍ വിയര്‍പ്പിലാ തിരിക്കുക രോമങ്ങള്‍ ഇല്ലാതിരിക്കുക, ചൂടും തണുപ്പും അറിയാതിരിക്കുക, സ്പര്‍ശന ശേഷി കുറയുക എന്നിവയാണ് പ്രധാനമായും കാണുന്നത്. തുടക്കത്തില്‍ ഒന്നോ രണ്ടോ മാത്രം കാണുന്ന പാടുകളുടെ എണ്ണം രോഗ തീവ്രത കൂടുന്നതിന് അനുസരിച്ച് എണ്ണവും കൂടും. ക്രമേണ ഞരമ്പുകളുടെ ശക്തി കുറയുകയും കൈ, കാല്‍, വിരലുകള്‍ എന്നിവ യുടെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യും. കണ്ണുകള്‍ മുറുക്കി അടയ്ക്കാന്‍ പറ്റാതി രിക്കുകയും തുടര്‍ന്ന് കണ്ണില്‍ അണുബാധ ഉണ്ടായി കാഴ്ച ശക്തി കുറയുകയും ചെയ്യാം. കാലിലേയും കയ്യിലേയും സ്പര്‍ശനശേഷി കുറഞ്ഞ് മുറിവുകളും വ്രണങ്ങളും ഉണ്ടാകു കയും തുടരെ തുടരെ അണുബാധ ഉണ്ടാകുകയും വിരലുകള്‍ നഷ്ടപ്പെടുന്ന അവസ്ഥ യും വന്ന് ചേരാം. രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കൊപ്പം സമൂഹത്തില്‍ ഇവര്‍ അനു ഭവിക്കുന്ന വിവേചനമാണ് ഇവരുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.

രോഗം എങ്ങനെ തടയാം

എത്രയും വേഗം രോഗം കണ്ടെത്തുകയും പൂര്‍ണമായ ചികിത്സ എടുക്കുകയും ചെയ്താല്‍ സമ്പൂര്‍ണ്ണ രോഗമുക്തി നേടാവുന്നതാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറു മുതല്‍ 12 മാസം വരെ ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിച്ചാണ് ചികിത്സ. മരുന്നു കള്‍ എല്ലാ ഗവണ്‍മെന്റ് ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!