മണ്ണാര്‍ക്കാട് : കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങ ളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0’ സംഘടിപ്പിക്കുന്നു. വിദ്യാ ര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പ ത്തിക പിന്തുണയും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശില്പശാലകള്‍, ഡിസൈന്‍ തിങ്കിങ് വര്‍ക്ഷോപ്, ഐഡിയത്തോണ്‍ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.എല്ലാ ജില്ലകളിലും രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന ഏകദിന ശില്പ ശാലകളിലൂടെ ആശയ രൂപീകരണത്തെക്കുറിച്ചും കേരളത്തില്‍ സംരംഭം തുടങ്ങുന്ന തിന്റെ ഗുണങ്ങളെ കുറിച്ചും വിശദീകരിക്കും. അതത് ജില്ലകളിലെ താല്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കും ഓരോ ജില്ലയി ലും ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.

ആദ്യ ഘട്ട ശില്പശാലകള്‍ക്ക് ശേഷം ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ ത്ഥികള്‍ക്ക് 3 മുതല്‍ 5 പേര് അടങ്ങുന്ന ടീമായി ഐഡിയത്തോണ്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്ക് വേണ്ടി രണ്ടാം ഘട്ടത്തില്‍ ഒരു ഡിസൈ ന്‍ തിങ്കിങ് ശില്‍പ്പശാല സംഘടിപ്പിക്കും. അവസാനമായി ജില്ലാ തലത്തില്‍ സംഘടി പ്പിക്കുന്ന ഐഡിയത്തോണ്‍ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 28 ആശയങ്ങള്‍ സംസ്ഥാന തലത്തില്‍ മാറ്റുരയ്ക്കുകയും അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മിക ച്ച 10 ആശയങ്ങള്‍ക്ക് അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാകുന്ന രീതിയി ലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച ആശയങ്ങള്‍ കൈവശമുള്ള പ്രീ ഫൈനല്‍, ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് https://connect.asapkerala.gov.in/events/12582 ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!