അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഫാന്‍ സമ്മാനിച്ച് പൂര്‍വ വിദ്യാര്‍ഥിയും ടാപ്പിഗ് തെഴിലാളിയുമായ എടത്തനാട്ടുകര കോട്ട പള്ളയിലെ പാലത്തിങ്ങല്‍ മുഹമ്മദാലി മാത്യകയായി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ഫാനിനുള്ള തുകയായ 2700 രൂപ പ്രിന്‍സിപ്പല്‍ എസ്. പ്രതീഭക്ക് കൈമാറി. പി.ടി. എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, ഹയര്‍ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.