മണ്ണാര്‍ക്കാട്: ഇരുചക്രവാഹനത്തില്‍ മദ്യംസൂക്ഷിച്ച് വില്‍പ്പനനടത്തുകയായിരുന്ന മധ്യവയസ്‌കനെ എക്സൈസ് പിടികൂടി. അലനല്ലൂര്‍ ചുണ്ടോട്ടുകുന്ന് വഴക്കാട്ടില്‍ ശ്രീനിവാസന്‍ (50)നെയാണ് മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും 2.200 ലിറ്റര്‍ മദ്യം പിടികൂടി. ഇദ്ദേഹം മുന്‍പും സമാനമായ കേസില്‍ പിടിയിലാ യിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചുണ്ടോട്ടുകുന്ന് ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഉദ്യോഗസ്ഥരുടെ വാഹനം കണ്ടതോടെ ശ്രീനിവാ സന്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡുചെയ്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബഷീര്‍കുട്ടി, എക്സൈസ് ഉദ്യോഗസ്ഥരായ ഹംസ, അശ്വന്ത്, ഷിബിന്‍ദാസ്, റഷീദ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.