അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍ ത്ത് ക്ലബ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ വിദ്യാര്‍ ഥിനികള്‍ക്കായി ഷീപാഡ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി നടത്തി. വിദ്യാര്‍ഥിനി കള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനും, നാപ്കിന്‍ ഡിസ്‌ട്രോയറും നല്‍കി. ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികള്‍ പാലിക്കേണ്ട ശുചിത്വരീതികള്‍, തെറ്റായ ധാരണയില്ലാതാ ക്കല്‍, ഉപയോഗിച്ച നാപ്കിനുകളുടെ സുരക്ഷിത നിര്‍മാര്‍ജനയും എന്നിവയിലും അറിവു കള്‍ നല്‍കി. പ്രധാന അധ്യാപകന്‍ പി. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ഡോ. സി.പി മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഡോ. കൃഷ്ണപ്രിയ, ഷീ പാഡ് പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ പ്രിയ, മജീഷ്യന്‍ ജിജി എന്നിവര്‍ ക്ലാസെടുത്തു. സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ സി. നഫീസ, സിജി.കെ.തോമസ് എന്നിവര്‍ സംസാരിച്ചു. ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികളായ ഒ. അലൂഫ് അന്‍വര്‍, സി. നന്ദകിഷോര്‍, കെ. റിസിന്‍, തുഹ്ഫ എന്നിവര്‍ നേതൃത്വം നല്‍കി.