ഒന്ന് ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല, പൂഞ്ചോല പ്രദേശങ്ങളില്‍ നിന്നും മണ്ണാര്‍ക്കാട് വനംവകുപ്പ് ദ്രുതപ്രതികരണ സേന രണ്ട് രാജവെമ്പാലകളെ പിടി കൂടി ഉള്‍വനത്തില്‍വിട്ടു. ജനവാസകേന്ദ്രത്തിലെത്തിയ ഇതില്‍ ഒരെണ്ണത്തെ വീടുകള്‍ ക്ക് സമീപത്തും മറ്റൊന്ന് പുഴയോരത്ത് ഉടുമ്പിനെ വിഴുങ്ങുന്ന നിലയില്‍ കണ്ടെത്തുക യായിരുന്നു. ശരാശരി രണ്ട് മീറ്ററിലധികം നീളമുള്ളവായിയിരുന്നു ഇവ. നാട്ടുകാര്‍ അറി യിച്ചപ്രകാരം സ്ഥലത്തെത്തിയ സേന ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പു കളെ പിടികൂടിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇരുമ്പകച്ചോല റോഡരുകില്‍ നിന്നാണ് രാജവെമ്പാലയെ പിടിയി ലായത്. റോഡരുകില്‍ നിന്നും പത്തുമീറ്റര്‍ മാറിയുള്ള പറമ്പിലുള്ള വാഴകള്‍ക്കടിയിലാ ണ് പാമ്പുണ്ടായിരുന്നത്. ഇത് പിന്നീട് രണ്ട് വീടുകള്‍ക്ക് സമീപമെത്തിയത് പരിഭ്രാന്തി പരത്തി. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ഥലത്തെത്തിയ ദ്രുതപ്രതികരണ സേന ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പി നെ വരുതിയിലാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് പാമ്പന്‍തോടില്‍ പുഴയോരത്തിനു സമീ പം ഉടുമ്പിനെ വിഴുങ്ങുകയായിരുന്ന രാജവെമ്പാലയെ പിടികൂടിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗമായിരുന്നു ഇവിടം. പാറകള്‍ക്കിടയിലൂടെ വെള്ളച്ചാലിലേക്ക് ഇറങ്ങിയ പാമ്പിനെ സാഹസികമായാണ് പിടികൂടിയത്. പിന്നീട് ഇവയെ ശിരുവാണിയിലെ ഉള്‍ക്കാട്ടിലേക്ക് വിട്ടതായി ആര്‍.ആര്‍.ടി. അറിയിച്ചു.
സൈലന്റ്‌വാലി, ശിരുവാണി കാടുകളിലെ തണുപ്പ് നിറഞ്ഞ ഭാഗങ്ങളാണ് രാജവെമ്പാ ലകളുടെ പ്രധാന ആവാസകേന്ദ്രം. ഈതണുത്ത പ്രദേശത്തോട് ചേര്‍ന്നുള്ള തത്തേ ങ്ങലം, ആനമൂളി, ഇരുമ്പകച്ചോല ഭാഗങ്ങളില്‍ പൊതുവേ രാജവെമ്പാലകളെ കണ്ടുവ രാറുണ്ട്. മറ്റ് മലയോരപ്രദേശങ്ങളില്‍ അപൂര്‍വമായി മാത്രമാണ് രാജവെമ്പാലകളെ കാണാറുള്ളത്. ആനമൂളി, ഇരുമ്പകച്ചോല ഭാഗങ്ങളില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് മൂന്ന് രാജവെമ്പാലകളെ ആര്‍.ആര്‍.ടി. പിടികൂടി സൈലന്റ്‌വാലി, ശിരുവാണി വനമേഖല യില്‍ വിട്ടിരുന്നു. നേരത്തെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പുറ്റാനി ക്കാട്, അമ്പലപ്പാറ ഭാഗങ്ങളില്‍ നിന്നും രാജവെമ്പാലകളെ പിടികൂടിയിട്ടുണ്ട്.
സാധാരണ മാസത്തില്‍ ഒരു രാജവെമ്പാലയൊക്കെയെ ജനവാസകേന്ദ്രത്തില്‍ നിന്നും വനംവകുപ്പ് പിടികൂടാറുളളൂ. ഈ മാസമാണ് അടുത്തടുത്ത ദിവസങ്ങളിലായി രാജവെ മ്പാലകളെ പിടികൂടിയിരിക്കുന്നത്. പാമ്പുകളുടെ ഇണചേരല്‍ കാലവും ഇരതേടി കാടു വിട്ടിറങ്ങുന്നതുമാണ് നാട്ടിലും ഇവയുടെ സാന്നിദ്ധ്യമുണ്ടാകുന്നതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. അതിനാല്‍ മലയോരത്തുള്ളവര്‍ ജാഗ്രതപുലര്‍ത്തണമെന്നും വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.