മണ്ണാര്‍ക്കാട് : വില്‍പ്പനക്കായി ബൈക്കില്‍ കടത്തുകയായിരുന്ന 10.25 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ ചാ ത്തങ്ങോട്ടുപുരം ചെറുകോട് സ്വദേശികളായ പണ്ടാരപ്പെട്ടി വീട്ടില്‍ അബ്ദുല്‍ നാഫി (36), അരുതൊടിക വീട്ടില്‍ ഹനീഫ (51) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പൊതിക ളിലാക്കി ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മണ്ണാര്‍ക്കാട് എസ്.ഐ. എം. അജാസുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് കുന്തിപ്പുഴ ബൈപ്പാസില്‍ പെരിഞ്ചോളം ജംങ്ഷനില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
മഞ്ചേരി യില്‍ നിന്നും തെങ്കരയിലുള്ള ഒരാള്‍ക്ക് വില്‍പ്പനക്കായാണ് കഞ്ചാവ് കൊ ണ്ടുവന്നതെ ന്നാണ് പിടിയിലായവര്‍ പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് മണ്ണാര്‍ക്കാട് കഞ്ചാവ് പിടികൂടുന്നത്. കഴി ഞ്ഞമാസം 28ന് കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 12.17 കിലോഗ്രാം കഞ്ചാവും 3.96 ഗ്രാം മെത്താ ഫെറ്റമിനുമായി രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടിയിരുന്നു. കുന്തിപ്പുഴ ബൈപ്പാസ് റോഡില്‍ വെച്ചാണ് കഴിഞ്ഞതവണയും ലഹരികടത്ത് പിടി കൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്.ഐ അബ്ദുള്‍ സലാം, അംഗങ്ങളായ ഷാഫി, ബിജുമോന്‍, രാജീവ്, സിവില്‍ പൊലിസ് ഓഫിസര്‍ സുഭാഷ് എന്നിവരും വാഹനപരിശോധനയില്‍ പങ്കെടുത്തു.